പേജുകള്‍‌

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

മീന്‍ കച്ചവടം കയിഞ്ഞു സൈക്കളില്‍ പാഞ്ഞു വന്ന അര്‍ഷാദ് സൈക്കള്‍ സ്റ്റാന്റ് ആക്കാതെ നിലത്തേക്ക് ഇട്ടു മീന്‍ കോട്ടയടക്കം സൈക്കള്‍ നിലത്തേക്ക് വീണു , അര്‍ഷടിനെ കണ്ടു പുറത്തേക്കു ഇറങ്ങിവന്ന ഉമ്മ


" എന്താടാ എന്ത് പറ്റി

"സലിം എവിടെ അവനെ അര്‍ജന്റായി കാണണം

"എന്താടാ നിന്റെ വീട്ടില്‍ ആര്‍ക്കെങ്ങിലും ?

"വീട്ടില്‍ ആര്‍ക്കു എന്തെങ്ങിലും പറ്റിയാല്‍ കുയപ്പം ഇല്ലായിരുന്നു ഇത് അതിലും വലിയ പ്രശ്നമ

ഇത് കെട്ടു കൊണ്ടാണ് ഉപ്പ ഇറങ്ങിവന്നത്

"ഞങ്ങള്‍ അവനെ കണ്ടിട്ട് മൂന്നു നാലു ദിവസം ആയി വല്ല്യ കളിക്കാരനല്ലേ ട്വിയില്‍ കാണുമെന്നു കരുതി ഞാന്‍ ടിവി തുറന്നു നോക്കാറുണ്ട്

ദിവസവും കളികയിഞ്ഞു ഉപ്പ അറിയാതെ വീട്ടിന്റെ പിന്നിലൂടെ വരാറുള്ള എന്നെ ഇന്നലെ ഉപ്പ പിടിക്കൂടുകയും മഗ്രതിനെക്കാള്‍ മൂര്‍ച്ച ഉള്ള ബൌളിംഗ് നേരിടേണ്ടി വരികയും ചെയ്ത കാര്യം ആ പഹയന്‍ അര്ശത്ത് അറിഞ്ഞിരുന്നില്ല , അര്‍ഷാദ് ഞങ്ങളുടെ നാട്ടില്‍ മീന്‍ സപ്ലൈ ചെയ്യുന്ന പയ്യനാണ് മീന്‍ കച്ചവടത്തിന് ഇടയ്ക്കു ആരെങ്കിലും കവുങ്ങിലോ തെങ്ങിലോ കയറാന്‍ പറഞ്ഞാല്‍ അതും അവന്‍ നടത്തിയിരുന്നു, മീന്‍ കൂക്കിയാല്‍ ഒച്ചയായിരുന്നു അവന്റെ ലോടക്ക് സൈക്കളിന്് , അവന്റെ വീക്നെസ് എന്താണ് എന്ന് വെച്ചാല്‍ ക്രിക്കറ്റ്‌ ആണ് എല്ലാ ടൂര്മെന്ടിലും സ്വന്തം കയ്യില്‍ നിന്നും കാശ് ഇറക്കിയാണ് അവന്‍ ടീമിനെ പങ്ങേടുപ്പിചിരുന്നത് ,വേറെ ആരുടെയും കയ്യില്‍ അന്ന് പണം ഉണ്ടായിരുന്നില്ല അവന്‍ മാത്രമാണ് അന്ന് ജോലിക്ക് പോയിരുന്നുല്ല് , ഭാഗ്യത്തിന് ഒരു മാച്ചും ഇതുവര െഞങ്ങള്‍ ജയിച്ചിട്ടില്ല

"എങ്ങനെ ജയിക്കാന നീ ഒക്കെ അല്ലെ കളിക്കുന്നത്, എന്റെ പണം തീര്‍ക്കാനായി ഇറങ്ങിതിരിച്ചവര്‍ ഇതാണ് അവന്റെ സ്ഥിരം ഡയലോഗ്

രാവിലെ തന്നെ കണികാണാന്‍ കണ്ണാടിയില്‍ നോക്കാറുള്ള ഞാന്‍ അര്ഷത്തിന്റെ സൌണ്ട് കെട്ടു മുകളില്‍ നിന്നും ഇറങ്ങി വന്നു

"എന്തായാലും അവനെ കണ്ടിറെ ഞാന്‍ ഇവിടെനിന്നും പോകുന്നുള്ളൂ

"പടച്ചോനെ ഇവന്‍ എന്നെ കൊലക്ക് കൊടുക്കുമല്ലോ



മെല്ലെ അടുക്കള വാതില്‍ തുറന്നു ഇറങ്ങി പിന്നംബുറത്തു എത്തി ചുമര്‍ വയി എത്തി നോക്കി അവനെ മാടി വിളിച്ചു

"നീ ഇവിടെ ഒളിച്ചു കളിക്കുകയാണോ , ചതിചെട ചതിച്ചു , ശ്രീജിത്തും സുദീഷും വരില്ല പരീക്ഷ ആണ് പോലും പരീക്ഷ , ടീമിനോട് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ അവര്‍ അത് പറയുമൊട

"എടാ അവരെ പറഞ്ഞിട്ടും കാര്യമില്ല നാളെ എസ്‌ എസ്‌ എല്‍ സി പരീക്ഷ തുടങ്ങുകയല്ലേ



"എന്നിട്ട് അജി വരുന്നതോ , അവന്ട കളിക്കാരന്‍ , അവനു അത്മര്തത ഉണ്ട്



"എടാ അജി വരും എന്ന് പറഞ്ഞോ അവന്‍ നല്ലണം പഠിക്കുന്ന ചെക്കന അവന്റെ അമ്മ അറിഞ്ഞാല്‍ നിന്നെ പീസ്‌ പീസ്‌ ആക്കും



"അവന്‍ വരില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ അവനെ വൈസ് കാപ്ടിന്‍ ആക്കം എന്നുപരഞ്ഞപോള്‍ സമ്മതിച്ചു , കാപ്ടിന്‍ ഞാന്‍ ആണല്ലോ , നീ ആയിട്ടു ആരോടും പറയാന്‍ പോകണ്ട

"അതൊക്കെ പോട്ടെ നീ എന്തിനാ ഇപ്പോള്‍ എന്നെ കൊലക്ക് കൊടുക്കാന്‍ ഇങ്ങോട്ട് പണ്ടാരം അടങ്ങിയത്

"എടാ മൂന്നു മാനിക്കാ മാച്ച്, അത് അറിയിക്കാന

"അതിനു എന്റെ അടുത്ത് പണം ഇല്ല എന്ന് പറഞ്ഞപ്പോള്‍ നീ വരണ്ട എന്ന് പറഞ്ഞതല്ലേ

"എടാ നീ എങ്ങനെ എങ്കിലും ഒരു മുപ്പതു രൂപ സങ്ങടിപ്പിക്ക് ബാക്കി ഞാന്‍ നോക്കാം

"ഇരുപതു രൂപ ഉണ്ടെങ്കില്‍ ഞാന്‍ ഇപ്പോള്‍ കൃഷ്ണ തീടരില്‍ എത്തിയേനെ , ഒന്ന് മിണ്ടാതിരിയട

"എടാ മിട്ടതല്ലേ തേങ്ങ കിടക്കുന്നത് നീ ഒരു പത്തെണ്ണം എടുത്തു എന്റെ മീന്‍ കോട്ടയില്‍ വേക്ക് ഞാന്‍ കാശ് ആക്കി കൊണ്ട് വരാം

"എനിക്ക് ഇപ്പോള്‍ ഇവിടുന്നു ചോറ് കിട്ടുന്നുട് നിനക്ക് അതും കൂടി ഇല്ലാതാക്കണം അല്ലെ

"നീ എന്തായാലും വാ , നീ ഉണ്ടെങ്കില്‍ ഒന്നും ഇല്ലെങ്കിലും കളി വേഗം കയിയുമല്ലോ

"അതെന്താട അങ്ങനെ

"അതല്ല നീ ബൌള്‍ ചെയ്താല്‍ അവര്‍ പെട്ടന്ന് ജയിക്കും അത് തന്നെ

"മൂന്നു മണിക്ക് കോളേജ് ഗ്രൗണ്ടില്‍ എത്തണം പിന്നെ പാന്റ്സ് ഇടാന്‍ മറക്കണ്ട , മുണ്ട് ഉടുതവരെ കളിയ്ക്കാന്‍ സംമാതിക്ക്കില്ല

""സൈക്കള്‍ ഇല്ലേ നടന്നു വരന്‍ എനിക്ക് പറ്റില്ല

"ഊ നിനക്ക് ഇനി സൈക്കളും കൂടി, എടാ അകെ മൂന്ന് സൈക്കളെ ഉള്ളോ , ബിനീഷിനോട് സൈക്കളിന് ചോതിച്ചപ്പോള്‍ അവനു ഗേള്‍സ് വിടുംബോയെക്കും അവിടെ എത്തണം പോലെ

നീ ഒരു കാര്യം ചെയ്യ് എന്റെ സൈക്കള്‍ ചായിപ്പില്‍ നിന്നും എടുത്താല്‍ മതി



"മീന്‍ സൈക്കിള്‍ എനിക്ക് വേണ്ട, എനിക്ക് രയിഞ്ഞെര്‍ തന്നെ വേണം



"എടാ രയിഞ്ചാര്‍ കാപ്ടിന്‍ ആണ് ചവുട്ടെണ്ടത് , എന്തായാലും അജിയോടു രണ്ടു ട്രിപ്പ്‌ അടിക്കാന്‍ പറയാം



അങ്ങനെ മൂന്നു മണിക്ക് സംഭവ ബഹുലമായ മാച്ച് ആരംഭിച്ചു ആദ്യം ബാറ്റുചെയ്ത ഞങ്ങള്‍ പന്ത്രണ്ടു ഓവറില്‍ എന്പതി ഒന്‍പതു രണ്സേ എടുത്തു ഇതില്‍ മുപ്പത്തി മൂന്നു രണ്സു എന്റെ വക ആയിരുന്നു

മറുപടി ബാറ്റ് ചെയ്യുന്നത് വിന്നെര്സ് മുച്ചുകുന്നു ആണ് അവര്‍ പതിനൊന്നു ഓവറില്‍ ആര് വിക്കറ്റ് നഷ്ട്ടത്തില്‍ എയുപതി എട്ടു രണ്സു എടുത്തു നിലക്കുനുന്ന, അവസാന ഓവറില്‍ അവര്‍ക്ക് വേണ്ടത് വെറും പതിനൊന്നു രണ്സ് ,അവസാന ഓവര്‍ എറിയാന്‍ വരുന്നത് നമ്മുടെ ഫാസ്റ്റ് ബൌളര്‍ അജി

കാപ്ത്യന്‍ അര്‍ഷാദ് ബൌളര്‍ക്ക് ഉപദേശം നല്‍കുന്നു

"####@@@ മോനെ ഈ കളിയില്‍ തൊടല്‍ നീ ടീമില്‍ എന്നല്ല ലോകത്ത് തന്നെ ഉണ്ടാകില്ല , അവസാന ഓവര്‍ ഞാന്‍ ചെയ്യാം എന്ന് പറഞ്ഞതാ ആ പഹയന്‍ സലിം

സംമാതിക്കഞ്ഞിട്ടാണ് അവനു ഞാന്‍ വേറെ വെച്ചിട്ടുണ്ട് ,

അജിയുടെ ആദ്യ ബൌള്‍ ബീറെന്‍ ആയി പക്ഷെ അമ്പയര്‍ വൈട്‌ വിളിച്ചു

രണ്ടാമത്തെ ബൌള്‍ ഇറക്കുമതി ചെയ്ത കീപ്പര്‍ മിസ്സ്‌ ചെയ്ത കാരണം ഫോര്‍ ആയി

ആശാട് വീണ്ടും അജിയുടെ അടുത്തേക്ക് ആദ്യം കുറെ ചൂടായി എങ്കിലും പിന്നീടു അത് ഒരു കരച്ചലിലേക്ക് എത്തി

"എടാ എങ്ങനെ എങ്കിലും ജയിപ്പിക്കെട പ്ലീസ്

അടുത്ത ബൌളില്‍ ബാറ്സ്മന്‍ രണ്ടു റണ്‍ എടുത്തു

അര്ശാട് അമ്ബയുരെടെ അടുത്ത് പോയി ബാക്കി ബൌള്‍ ഞാന്‍ ചെയ്താല്‍ മതിയോ എന്ന് ചോതിചെങ്ങിലും അമ്പയര്‍ സമ്മതിച്ചില്ല

അടുത്ത ബൌളില്‍ വീണ്ടും ഫോര്‍ അങ്ങനെ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല ഞങ്ങള്‍ ആ കളിയും തൊട്ടു

"എടാ ഇതൊന്നും നിനക്ക് പറഞ്ഞിടില്ലട നിനക്കൊക്കെ പറഞ്ഞത് പഠിപ്പ പോയി പടിക്കെട എന്നിട്ട് പണ്ടാരടങ്ങ്‌ അജിയെ കണ്ടപ്പോള്‍ അര്ഷത്തിനു സഹിക്കാന്‍ കയിഞ്ഞില്ല, നീ സയിക്കളില്‍ വരണ്ട നടന്നു വന്നാല്‍ മതി . മുപ്പത്തി മൂന്നു രണ്സു എടുത്ത എനിക്ക് നാരങ്ങ വെള്ളം കിട്ടി ....



വാല്‍ക്കഷ്ണം : നാട്ടില്‍ മീന്‍ കച്ചവടവും തരികിടയുമായി നടന്ന അര്‍ഷാദ് കച്ചവടം കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തി,ഇന്ന് നല്ല ഒരു വീട് വെച്ച് സുകമായി കയിയുന്നു ടൂര്‍ണമെന്റ് ഇപ്പോയും അവന്‍ ടീമിനെ പങ്കെടുപ്പിക്കാറുണ്ട് കാലങ്ങളായി ഗള്‍ഫില്‍ ഉള്ള ഞങ്ങളില്‍ പലര്‍ക്കും ഒരു വീട് എന്നത് ഇപ്പോയും സ്വപ്നങ്ങള്‍ മാത്രം ,







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ