പേജുകള്‍‌

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

നോമ്പ് കാലം എന്നും സുകമുള്ള ഓര്‍മകളാണ് . എല്ലാവര്ക്കും ഓരോ അനുഭവങ്ങള്‍ ഉണ്ടാകും പറയാന്‍ അത്തരം ഒരു അനുഭവം എനിക്കും ഉണ്ടായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു നോമ്പ് കാലം നാട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ അടുത്ത വീട്ടിലെ അശ്രഫ്ക്ക മൂപ്പര്‍ അന്ന് മംഗലാപുരത്ത് ആണ് ജോലി ചെയ്യുന്നത് യാത്ര ചോതിക്കാന്‍ വേണ്ടി വീട്ടില്‍ വന്നു. അപ്പോള്‍ നോമ്പ് ഏകദേശം രണ്ടോ മൂന്നോ ആയിരിക്കും വീട്ടില്‍ എല്ലാവരോടും യാത്ര പറഞ്ഞു പോകാന്‍ നോക്കുന്ന ഇക്ക അവസാനമാണ് എന്നെ കണ്ടത്




"എടാ നീ വരുന്നോ മംഗലാപുരത്തിന്, നമുക്ക് പെരുന്നാളിന് മുമ്പ് തിരിച്ചു വരാം



അന്നേരത്തെ ആവേശത്തിന് റെഡി എന്ന് പറഞ്ഞു , യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങള്‍ കാണാനുമുള്ള എന്റെ ഇഷ്ട്ടമാണ് എന്നെ അതിനു പ്രേരിപ്പിച്ചത് ,

അങ്ങനെ അന്ന് വയ്കീട്ടു ഞങ്ങള്‍ മംഗലാപുരത്തിന് യാത്ര തിരുച്ചു , രാത്രി അവിടെ എത്തി , മംഗലാപുരം ടൌണില്‍ നിന്നും കുറച്ചു ദൂരെ ആയിരുന്നു ഇക്കയുഎ കട സ്ഥലത്തിന്റെ പേര് ബയിക്കം പടി എന്നായിരുന്നു , അവിടത്തെ പ്രദാന ഇന്ടുസ്തൃയാല്‍ ഏരിയ ആയിരുന്നു ഈ സ്ഥലം

ഏകദേശം അഞ്ഞൂറില്‍ ്‍ അതികം കമ്പനികള്‍ അവിടെ ഉണ്ടെന്നാണ് എന്റെ അറിവ് . കമ്പനിയിലെ ആളുകള്‍ ആയിരുന്നു കടയിലെ കസ്ടമാരില്‍ അദികവും ,അയ്ച്ചയില്‍ ആണ് ശമ്പളം കിട്ടിയിരുന്നത് , അയച്ച അവസാനമാണ് അവര്‍ കടയില്‍ കാശ് കൊടുത്തിരുന്നത്,ഒരൂ വെക്തിക്കും ഓരോ ചെറിയ അക്കൗണ്ട്‌ ബുക്ക്‌ ഉണ്ടായിരിയ്ക്കും അത് കടയില്‍ തന്നെ സൂക്ഷിക്കുകയാണ് ചെയ്തിരുന്നത് , അയച്ച അവസാനം കണക്കുകള്‍ ക്ലിയര്‍ ചെയ്തു അവര്‍ വീട്ടിലേക്കു പോകും, വീട്ടിലേക്കു പോകുമ്പോള്‍ കുറെ സദങ്ങള്‍ വാങ്ങിക്കും എന്നിട്ട് പുതിയ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യും അവസാനം കണക്കു കുട്ടന്‍ ്‍ ബുക്കുകള്‍ മുയുവന്‍ എന്നെ ഏല്‍പ്പിച്ചു ഞാന്‍ അത് കണക്കു കുട്ടി തിരിച്ചു ഏല്‍പ്പിച്ചു അപ്പോള്‍ ഇക്ക അതിന്റെ ടോട്ടല്‍ സന്ഗ്യോടു കുറച്ചു സന്ഗ്യ എയുതി ചേര്‍ക്കുന്നത് കണ്ടു ഞാന്‍ ചോതിച്ചു

" ഇത് എന്ത് കണക്ക

"എടാ ഒരു ദിവസം ഇവര്‍ നമ്മളെ പറ്റിച്ചു പോകും ഒറപ്പാ , അതിനു മുമ്പ് ആ പൈസ നമുക്ക് വസൂലാക്കണം

"ആദം സ്മിത്തിന്റെ, തിയറി ഒക്കെ ഞാന്‍ എകനോമിസിസില്‍ പഠിച്ചിട്ടുണ്ട് പക്ഷെ ഈ തിയറി പുതിയ അരിവ ഇക്ക

"ഈ തിയറി ഒന്നും നിനക്ക് ഒരു യുനിവേര്സിട്യ്യിലും കിട്ടില്ല മോനെ , അതിനു നീ ജീവിതം തന്നെ പഠിക്കണം

"എന്നാലും ഇക്ക ഈ തിയറി യോട് യോചിക്കാന്‍ എനിക്ക് കയിയുന്നില്ല

"നീ യോചിക്കണ്ട, എന്റെ മക്കളെ പട്ടിനിക്കിടതിരിക്കാന്‍ ്‍ എനിക്ക് ഇങ്ങനത്തെ തിയറി ഒക്കെ കൂടിയേ തീരു



ഞങ്ങളുടെ കടയുടെ അടുത്ത് ഒരു ദര്‍ഗ ഉണ്ടായിരുന്നു , അതിനോട് ചേര്‍ന്ന ഒരു മുറിയില്‍ ആയിരുന്നു എന്റെ താമസം, ഇക്ക മുതലാളിയുടെ കൂടെ വേറെ ആയിരുന്നു താമസം, ദര്‍ഗയില്‍ സുബഹിയും , ഇഷയും , ജമാത് ഉണ്ടായിരുന്നില്ല, ബാക്കി എല്ലാവക്തും ഉണ്ടായിരുന്നു, ഏതോ ഒരു മഹാന്റെ കബര്‍ അവിടെ സ്ഥിതി ചെയ്തിരുന്നു എന്നാണ് എനിക്ക് അറിയാന്‍ കയിഞ്ഞത്, അവരുടെ ഭാഷ കന്നഡ കലര്‍ന്ന വേറെ എന്തോ ആയിരുന്നു എനിക്കത് മനസിക്കാന്‍ വിഷമമായി തോന്നി , ചില ആളുകള്‍ മലയാളം കലര്‍ന്ന കന്നഡ സംസാരിച്ചിരുന്നു, പള്ളിയിലെ ഉസ്താത് കന്നഡ ആയിരുന്നു സംസാരിച്ചിരുന്നത്, ആളുകള്‍ സ്വതവേ കുറവുള്ള എ ദര്‍ഗയില്‍, നോമ്പ് തുറക്കാന്‍ വിരലില്‍ എന്നാവുന്ന ആള്‍ക്കാരെ എത്തിയിരുന്നുള്ളൂ,പക്ഷെ നോമ്മ്പ് തുറക്കാനുള്ള വിഭവങ്ങള്‍ അവിടെ അവിശ്യത്തില്‍ അതികം ഉണ്ടായിരുന്നു, പലതും ഞാന്‍ ആദ്യം കാണുകയായിരുന്നു

ഉസ്താതിനു എന്നോട് എന്തോ ഒരു പ്രതേക സ്നേഹം ആയിരുന്നു, അത് ഞാന്‍ ഒരു അന്യ സ്ഥലക്കരനയതിനാലാം എന്ന് എനിക്ക് തോന്നി , നോമ്പ് തുറക്കുമ്പോള്‍ ഉസ്താത് എന്നെ പിടിച്ചു ഉസ്താതിന്റെ അടുത്ത് ഇരുതിയുരുന്നു , ചില പ്രതേക വിഭവങ്ങള്‍ എനിക്ക് മാത്രം തരികയും ചെയ്തിരുന്നു



ഒരിക്കല്‍ ളുഹര്‍ നിസ്ക്കരന്തരം ഉസ്താത് ഒരു ചെറിയ പ്രസംഗം നടത്തി, എനിക്കും ഒന്നും മനസിലാകില്ല എന്നാ കാരണത്താല്‍ ഞാന്‍ അവിടെ നിന്നും മെല്ലെ എയുന്നെടു പോകാന്‍ നോക്കുമ്പോള്‍ ഉസ്താത് എന്നോട് ഇരിക്കാന്‍ വേണ്ടി പറഞ്ഞു ഞാന്‍ മെല്ലെ അവിടെ ഇരുന്നു , പണ്ട് മദ്രസയില്‍ പഠിച്ച അറിവ് കാരണം പ്രസംഗം പരാമര്‍ശിച്ചത് വസ്ത്ര ദാരണത്തെ കുറിച്ചാണ് എന്നെനിക്കു മനസിലാക്കാന്‍ കയിഞ്ഞു , വയ്കീടു ഉസ്താത് കടയുടെ അടുത്ത് വന്നു ഞാന്‍ സലാം ചൊല്ലി , ഉസ്താത് സലാം മടക്കി , എന്നോട് എന്തോ പറഞ്ഞു എനിക്ക് മനസിലായില്ല അപ്പോള്‍ ഇക്ക ഇടപെട്ടു



"എടാ പൊട്ടാ നീ പ്രേസഗിക്കുമ്പോള്‍ എന്തിനാ എയുന്നേറ്റു പോകാന്‍ നോക്കിയത് എന്നാണ് ചോതിച്ചത്

"അത് എനിക്ക് ഭാഷ അറിയാത്തത് കൊണ്ട് , എനിക്ക് ഒന്നും മനസിലാകുന്നില്ല, അത് കൊണ്ടാണ് ഞാന്‍ പോകാന്‍ നോക്കിയത്

അത് ഇക്ക അതെ പോലെ ഉസ്താതിനെ പറഞ്ഞു കേള്‍പ്പിച്ചു , ഉസ്താത് എന്റെ പുറത്തു മെല്ലെ തട്ടി എന്നെ മേലെ കയ്കൊണ്ട്‌ ചേര്‍ത്ത് വെച്ച് പറഞ്ഞു "ഇല്മിന്റെ സദസില്‍ നില്‍ന്നും എയുന്നെട്ടു പോകറത്തു അവിടെ ഭാഷ ഒരു പ്രശ്നം അല്ല എന്ന, അന്നാണ് എനിക്ക് മനസിലായത് ഉസ്താതിനു ഹിന്ദി അറിയാം എന്ന് ്



പെരുന്നാളിന് രണ്ടു ദിവസം മുമ്പ് ഞങ്ങള്‍ നാട്ടിലേക്കു വരന്‍ തയ്യാറായി , ടൌണില്‍ പോയി കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുത്തു ഞാന്‍ ഉസ്താതിനെ കണ്ടു യാത്ര ചോതിക്കാന്‍ പോയി , കൂടെ ഞാന്‍ അദ്ദേഹത്തിനായി വാങ്ങിയ ഒരു ജോഡി ഡ്രെസ്സും, സകതായി കുറച്ചു രൂപയും കരുതിയിരുന്നു , ഉസ്താത് കെട്ടി പിടിച്ചു കൊണ്ട് എന്നെ അനുഗ്രയിച്ചു ,



കുറെ കാലങ്ങള്‍ക്ക് ശേഷം ഞാന്‍ എര്ര്‍ണകുലതെക്ക് ട്രെയിനില്‍ ഒരു ഇന്റര്‍വ്യൂ പോകുകയായിരുന്നു, തൃശൂരില്‍ ട്രെയിന്‍ നിര്‍ത്തി ഞാന്‍ പുറത്തിറങ്ങി ഒരു ചായ കുടിക്കുമ്പോള്‍ ഒരു കായ്‌ എന്റെ പുഅറത്തു വന്നു എന്നെ പിന്നിലേക്ക്‌ തിരുച്ചു ഞാന്‍ നോക്കുമ്പോള്‍ മംഗലാപുരത്തെ ആ ഉസ്താത് , ഉസ്താത് തിരുവനന്തപുരതെക്കയിരുന്നു , ഞാന്‍ യാത്ര ഉദേശം പറഞ്ഞു നല്ലത് വരും എന്നാശംസിച്ചു ഉസ്താത് പിര്ഞ്ഞു , ആ ഇന്റര്‍വ്യൂ ഞാന്‍ വിജയിച്ചു എനിക്ക് ജോലി കിട്ടി. കേരളത്തില്‍ അറിയപ്പെടുന്ന ഒരു ഫിനാന്‍സ് കമ്പനി അയതിനലാകണം ഉപ്പ പറഞ്ഞു നീ ജോലിക്ക് പോകണ്ട ആ ശമ്പളം ്‍ നീ ഇവിടെ ഇരുന്നാല്‍ ഞാന്‍ തരാം ് . ആ വാക്കുകള്‍ക്കുമുമ്പില്‍ എനിക്ക് മറിച്ചൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല .........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ