പേജുകള്‍‌

2013, ഡിസംബർ 28, ശനിയാഴ്‌ച

പ്രവാസ ജീവിതത്തിന്റെ സമ്പാദ്യം കുടവയര്‍ മെല്ലെ എന്നെയും പിടികൂടാന്‍ തുടങ്ങിയപ്പോള്‍ റൂമിലെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഞങ്ങള്‍ മൂന്നുപേര്‍ ജിമ്മില്‍ പോകാന്‍ തീരുമാനിച്ചു . ഒരു മാസത്തെ ജിമ്മിലെ കസര്‍ത്തിനു ശേഷം അത് മെല്ലെ ഷട്ടില്‍ ബാറ്റില്‍ ഒതുങ്ങി ആ മടി അവിടെ നിന്നും മെല്ലെ ഞങ്ങളെ നടതതിലെക്കും എത്തിച്ചു.


അങ്ങനെ ഒരു സായാനത്തില്‍ ബര്‍ദുബായിലെ ക്രീക്കിലൂടെ (അബ്ര) ഞാനും കബീറും കൂടി നടക്കുകയായിരുന്നു കബീര്‍ എന്റെ സമ പ്രയക്കാരനും, ഒരു ഷിപ്പിംഗ് കമ്പനിയില്‍ അക്കൗണ്ട്‌ ആയി ജോലിനോക്കുകയുംയിരുന്നു ക്രീക്കില്‍ ദുബായിയുടെ പയ്ത്രികം അതെ പോലെ സൂക്ഷിച്ച കുറെ ബിംബങ്ങള്‍ കാണാന്‍ കയിയും , അറബികള്‍ മീന്‍ പിടിക്കുന്നതും, അത് ചുമന്നു കൊണ്ട് പോകുന്നതുമായ പ്രതിമകള്‍, അതു കാണാന്‍ നല്ല രസമാണ് , അവിടെ തന്നെ ഒരു മുസിയവും ഉണ്ട്, അവിടെ നിന്നാണ് ദുബായിലും ഇന്ത്യയിലും പണ്ട് ബ്രിട്ടന്റെ ഭരണ കാലത്ത് ഒരേ നാണയമാണ് ഒപയോഗിചിരുന്നത് എന്ന് എനക്ക് മനസിലാക്കാന്‍ കയിഞ്ഞത്. നടന്നു നടന്നു ആവാസം ഞങ്ങള്‍ അടുത്തുള്ള ഒരു ബെച്ചില്‍ ഇരുന്നു, കബീര്‍ മെല്ലെ മൂളിപ്പാട്ട് പാടാന്‍ തുടങ്ങി , എന്റെ പ്രോത്സാഹനം കൊണ്ടോ , അടുത്ത് ആരുമില്ല എന്നാ ദ്യ്രതാലോ അവന്‍ ആ പാട്ടിനു മെല്ലെ വോളിയം കൂട്ടി

"ആക ലോക കരണ മുത്ത്‌ ,,,,,,,,

"എടാ നീ നല്ലണം പാടുന്നുണ്ടല്ലോ നിനക്ക് പട്ടുരുമാളില്‍ പങ്കെടുതൂടെ. ഞാന്‍ വെറുതെ പറഞ്ഞതല്ല അവന്റെ പട്ടു എനിക്ക് വളരെ ഇഷ്ട്ടപെട്ടിരുന്നു , കാരണം അവന്‍ നല്ലപോലെ പടുന്നുടയിരുന്നു

"നീ കളി അക്കുകയോന്നും വേണ്ട എനിക്ക് പണ്ട് പാട്ടിനു നല്ലപോലെ സംമാനഗാല്‍ കിട്ടിയിട്ടുണ്ട് ' അത് പറഞ്ഞതും അവന്റെ മുഖം മെല്ലെ മ്ലാന മാകുന്നത് ഞാന്‍ കണ്ടു

"സമ്മാനം കിട്ടിയത് പറയാന്‍ എന്തിനാട ദുക്കിക്കുന്നത് സന്തോഷിക്കുകയല്ലേ വേണ്ടത്, അവന്‍ ഒന്നും മിണ്ടിയില്ല, അവന്റെ മനസ് വല്ലാതെ വേദനിക്കുന്നതായി എനിക്ക് തോന്നി

"ഞാന്‍ വീണ്ടും ചോതിച്ചു എന്ത് പറ്റിയെടാ

അവന്‍ ഒന്നുമില്ല എന്ന് പറഞ്ഞു ഒയിഞ്ഞു മാരന്‍ നോക്കി എങ്കിലും എന്റെ നിര്‍ബദത്തിനു വയങ്ങി അവന്‍ അവന്‍ ആ കഥ എന്നോട് പറയാന്‍ തുടങ്ങി



നിനക്ക് അറിയുമേ സലീമേ ഞാന്‍ മദ്രസയില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നബിദിനത്തിന് എനിക്ക് ഒരുപാടു സംമാനഗാല്‍ കിട്ടിയിരുന്നു , പാട്ടിനും ക്ലാസ്സില്‍ ഏറ്റവും മാര്‍ക്കുള്ള കുട്ടിക്കുള്ളതും അങ്ങനെ എന്റെ കൊച്ചു കായ്‌ നിറയെ സംമങ്ങള്‍ , ഞാന്‍ വളരെ ഏറെ സന്തോഷിച്ചു നില്‍ക്കുമ്പോള്‍, മൈക്കില്‍ നിന്നും അനൌന്‍സ്മെന്റ് ഉണ്ടായതു.

"അടുടത് യതീം കുട്ടികള്‍ക്കുള്ള വസ്ത്രവിതരണം എന്നുപറഞ്ഞു കൊണ്ട് എന്റെ പേര് വിളിച്ചപ്പോള്‍ അത് എന്നെത്തന്നെ ആണോ എന്നെനിക്കു അറിയില്ലായിരുന്നു , സംമാനഗലുംയി ചുറ്റും നോക്കുന്ന എന്നെ എന്റെ ക്ലാസ്സിലെ ഉസ്താത് മെല്ലെ സ്റെജിലേക്ക് കൂട്ടി കൊണ്ട് പോയി, എന്റെ കൊച്ചു കയ്യിലെ സംമാനഗാല്‍ ്‍ ഓരോന്നായി മെല്ലെ നിലത്തേക്ക് വീണു , ചുറ്റിലും ഉള്ള ആള്‍ക്കാരെ നോക്കി മെല്ലെ സ്റെജില്‍ എത്തിയ എന്റെ കണ്ണില്‍ നിന്നും ഒലിച്ച കണ്ണുനീര്‍ , ആര്‍ക്കും കാണാന്‍ കയിഞ്ഞില്ല

ഉസ്താത് ആ വസ്ത്രങ്ങള്‍ എന്റെ കയ്യില്‍ വെച്ച് തന്നപ്പോള്‍ ജീവിതത്തില്‍ ആദ്യമായി,, ആദ്യമായി ഞാന്‍ അറിഞ്ഞു ഞാന്‍ ഒരു യതീം ആണെന്ന്, അതുവരെ ഉള്ള എന്റെ എല്ലാ സന്തോഷങ്ങളും ഇല്ലാതായി,,

ആ വസ്ത്രങ്ങള്‍ ഒരിക്കല്‍ പോലും ഞാന്‍ തൊട്ടിട്ടില്ല, എനിക്ക് കിട്ടിയ സംമനഗലും സന്തോഷങ്ങളും ഇല്ലാതാക്കുന്ന ഒന്നായിട്ടാണ് അന്നെനിക്ക് തോന്നിയത് ,, അതില്‍ നിന്നും മോചിതനാകാന്‍ ഞാന്‍ ഒരുപാടു കാലം എടുത്തിരുന്നു,,,, കരഞ്ഞു തളര്‍ന്നു ബച്ചിന്റെ അരികില്‍ ഇരിക്കുന്ന അവനോടു എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു കാരണം ഞാന്‍ അപ്പോള്‍ കരയുകയായിരുന്നു




എന്റെ പ്രിയ സഹോദരന്മാരെ തോളോട് തോല്ചെര്ത് നമ്മെ പോലെ ഒരുവനായി ഉയര്തികൊണ്ടുവരനാണ് നിങ്ങളുടെ ലക്‌ഷ്യം എങ്കിൽ ചെയ്യരുത് ഈ പാപകം .യതീമിനെ സംരക്ഷിക്കുന്നവൻ സ്വര്ഗത്തിലാണ് എന്ന് പഠിപ്പിച്ച നബി (സ ) പറയുകയുണ്ടായി വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതേ എന്ന്, ആ നബി തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന സുന്ദര നിമിഷത്തിൽ കേവലം ഒന്നാം ക്ലാസ്സിലോ , രണ്ടാം ക്ലാസ്സിലോ അതല്ല അന്ജോ , ആറോ  വയസു മാത്രം പ്രായം വരുന്ന കുഞ്ഞു ഹൃദയങ്ങളെ മുറിവേല്പ്പിച്ചു നൂറു കണക്കിനു ആളുകളെ സാക്ഷി നിരത്തി നിങ്ങൾ ഈ ലോകത്ത് വില പിടിപ്പുള്ള എന്ത് നല്കിയാലും അവനു നഷ്ട്ട പെട്ടതിന് തുല്യ മകുന്നില്ല .ലക്ഷ്യമാണ്‌ ഉദ്ദെഷമെങ്ങിൽ മാര്ഗം ഒരു പാടുണ്ട് നമ്മുടെ മുമ്പിൽ , ലക്‌ഷ്യം പോലെ മര്ഗവും ഇസ്ലാമിൽ പ്രധാനമല്ലേ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ